അഞ്ചംഗ സംഘം വീട് കൊള്ളയടിക്കുകയും സംഘത്തിലെ രണ്ട് പേര്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു

ലക്നൗ: മോഷ്ടിക്കാനെത്തിയവര്‍ വീട്ടിലുള്ളവരെ ബന്ദികളാക്കി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. രണ്ട് പേര്‍ ചേര്‍ന്നാണ് ഗാസിയാബാദില്‍ ബന്ധുക്കളെ ബന്ദികളാക്കി യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ വീട്ടിലെത്തിയ അഞ്ചംഗ സംഘം വീട് കൊള്ളയടിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 

ഇതിനിടയിലാണ് സംഘത്തിലെ രണ്ട് പേര്‍ യുവതിയെ ആക്രമിച്ചത്. സംഭവത്തില്‍ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായും എഫ്ഐആര്‍ റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചാതായും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് പ്രഭാത് കുമാര്‍ അറിയിച്ചു.