വിവാഹത്തിന് ശേഷം യുവതിയെ സഹോദരിയുടെ വീട്ടിലാക്കുകയായിരുന്നു

ധാക്ക:ബംഗ്ലാദേശ് പൗരനെ വിവാഹം ചെയ്ത ഇന്ത്യന്‍ യുവതി കുഞ്ഞിനെ പ്രസവിച്ചത് ധാക്കയിലെ റെയില്‍വേ സ്റ്റേഷന്‍ ടോയ്‍ലറ്റില്‍. പ്രസവത്തെ തുടര്‍ന്ന് ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യുവതിയെയും കുട്ടിയെയും മാറ്റിയതായി ബിഡിന്യൂസ്24 റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതി റോക്സാന അക്തറിന്‍റെ ഭര്‍ത്താവ് അബ്ദുള്‍ ഫര്‍ണിച്ചര്‍ വ്യാപാരിയാണ്.

ബംഗ്ലാദേശ് പൗരനായ ഇയാള്‍ കച്ചവടത്തിനായാണ് ഇന്ത്യയിലെത്തിയത്. വിവാഹത്തിന് ശേഷം യുവതിയെ ബംഗ്ലാദേശിലെ സഹോദരിയുടെ വീട്ടിലാക്കിയ ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ പാസ്പോര്‍ട്ടുമായി കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു.