പാസഞ്ചര്‍ ട്രെയിനില്‍ പ്രസവിച്ച് യുവതി
മുംബൈ: പാസഞ്ചര് ട്രെയിനില് ഇരട്ട കുട്ടികള്ക്ക് ജന്മം നല്കി മുപ്പതുകാരിയായ സല്മ തപസ്സും. ജൂലൈ 15 ന് രാവിലെയാണ് മുംബൈയിലെ പാസഞ്ചര് ട്രെയിനില് സല്മ രണ്ട് കുഞ്ഞുങ്ങള്ക്ക് ജന്മം നല്കിയത്. സല്മയുടെ പ്രസവ വിവരമറിഞ്ഞ റയില്വെ അധികൃതര് ട്രെയിന് കല്യാണ് സ്റ്റേഷനില് നിര്ത്തുകയും ഡോക്ടര് എത്തി അമ്മയെയും കുഞ്ഞുങ്ങളെയും പരിശോധിക്കുകയും ചെയ്തു. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര് അറിയിച്ചു.
റെയില്വെ ഡോക്ടര്മാരുടെയും സ്റ്റേഷന് മാനേജരുടെയും സാന്നിദ്ധ്യത്തിലായിരുന്നു പ്രസവം. ട്രെയിനില് കയറി കുറച്ച് സമയത്തിനുള്ളില് സല്മയ്ക്ക് പ്രസവ വേദന തുടങ്ങുകയായിരുന്നു. ശേഷം സല്മയെ റെയില്വെ അധികൃതരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. ഒരു പെണ്കുഞ്ഞിനും ആണ്കുഞ്ഞിനുമാണ് സല്മ ജന്മം നല്കിയത്.
