ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ശാരദ വെട്ടേറ്റ് ചോരവാര്‍ന്ന നിലയില്‍ അടുത്ത വീട്ടിലേക്ക് ഓടിയെത്തിയത്. ഉടന്‍ അയല്‍വാസികള്‍ ശാരദയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരിച്ചിരുന്നു. കഴുത്തിലും ശരീരത്തിലുമേറ്റ വെട്ടാണ് മരണകാരമാണമായത്. 

എഴുപത് വയസ്സുള്ള ശാരദ വര്‍ഷങ്ങളായി തൊപ്പിചന്തയില്‍ തനിച്ച് താമസിക്കുകയാണ്. സമീപത്തെ ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയാണ് ശാരദ. കൊലപാതകിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടക്കാവൂര്‍ സിഐ മുകേഷിന്റെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.