അരൂര്‍ പാലത്തില്‍ നിന്നും യുവതി കായലില്‍ ചാടി ഭര്‍ത്താവിനും മകനുമൊത്ത് ബൈക്കില്‍ പോവുകയായിരുന്ന യുവതിയാണ് കായലില്‍ ചാടിയത് പൊലീസും ഫയല്‍ ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്

കൊച്ചി: എറണാകുളം അരൂര്‍ പാലത്തില്‍ നിന്നും യുവതി കായലില്‍ ചാടി. ഭര്‍ത്താവിനും മകനുമൊത്ത് ബൈക്കില്‍ പോവുകയായിരുന്ന യുവതിയാണ് പാലത്തില്‍നിന്ന് കായലില്‍ ചാടിയത്. വയലാർ പടിഞ്ഞാരെ പൂപ്പള്ളി സെബസ്റ്റ്യൻ്‍റെ ഭാര്യ വിനീഷയാണ് ഇന്ന് വൈകുന്നേരത്തോടെ കായലിലേക്ക് ചാടിയത്.

ഭർത്താവും മകനുമൊത്ത് ബൈക്കിൽ എറണാകുളത്തേക്കുള്ള വീട്ടിലേക്ക് വരുന്നതിനിടെ അരൂര്‍ പാലത്തിൽ വെച്ച് ബൈക്ക് നിർത്താൻ ആവശ്യപ്പെടുകയും പിന്നാലെ കായലിലേക്ക് ചാടുകയുമായിരുന്നു. യുവതിയ്ക്കായി കോസറ്റ്ഗാർഡും ഫയർ ഫോഴസും തെരച്ചിൽ ഊർജ്ജിതമാക്കി. പാലത്തിന് കിഴക്കുഭാഗത്തേക്ക് യുവതി ഒഴുകി പോയതായി ദൃക്സാക്ഷികള്‍ പറയുന്നു.സെബാസ്റ്റ്യന്‍റെ മൊഴി പ്രകാരം പനങ്ങാട് പോലീസ് കേസ് എടുത്തിട്ടുണ്ട്.