ജയ്പൂര്‍:ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി കാമുകനായ ഡ്രൈവറോടൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലാണ് സംഭവം. ഇതാദ്യമായല്ല യുവതി കാമുകനായ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടുന്നത്.

മൂന്ന് മാസം മുമ്പ് ഇരുവരും ഒളിച്ചോടിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ പൊലീസ് കണ്ടെത്തുകയും ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിനുള്ള പ്രതികാരമായിട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു ഇവര്‍. മനീഷിന്‍റെ ഭര്‍ത്താവ് ഏറെക്കാലമായി ദുബായിലാണ് ജോലി ചെയ്തിരുന്നത്. ഈ സമയത്താണ് യുവതി വീട്ടിലെ കാര് ഡ്രൈറുമായി അടുപ്പത്തിലാകുന്നത്.