ഹൈദരാബാദ്: ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം അരിവാളുകൊണ്ട് മുറിച്ചെടുത്ത് ഭാര്യ ഭര്‍ത്താവിനെ കൊന്നു. ചുക്ക യെസുരത്നം എന്ന 27 കാരന്‍റെ ജനനേന്ദ്രിയമാണ് ഭാര്യ മുറിച്ചുമാറ്റിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ആക്രമണത്തിന് കാരണം. 

മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ സ്വര്‍ണ്ണലത മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് സ്വര്‍ണ്ണലതയെ തിരിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഭാര്യ ഇപ്പോഴും അവിഹിത ബന്ധം തുടരുന്നുണ്ടെന്ന് യേശുരത്നം സംശയിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവം നടക്കുന്ന രാത്രിയിലും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. 

യേശുരത്നം തടുക്കാന്‍ ശ്രമിച്ചെങ്കിലും സ്വര്‍ണ്ണലത ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. വേദനകൊണ്ടും രക്തം വാര്‍ന്നും അബോധാവസ്ഥയിലായ യേശുരത്നം നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചു. ദമ്പതികളുടെ ഏഴും ആറും വയസ്സുള്ള മക്കള്‍ സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. 

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യേശുരത്നം മരിച്ചുകിടക്കുന്നതാണ് കണ്ടത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത പൊലീസ് സ്വര്‍ണ്ണലതയെ അറസ്റ്റ് ചെയ്തു.