മഥുര: വിവാഹേതര ബന്ധം എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. വിവാഹേദര ബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് ആറ് കുട്ടികളുടെ അമ്മയായ മീന ദേവി (45) ആണ് ഭര്‍ത്താവ് പപ്പുവിനെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ ദഹര്വ ഗ്രാമത്തിലാണ് ആണ് സംഭവം.
ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിനെ താനാണ് കൊന്നതെന്ന് മീന ദേവി സമ്മതിച്ചതായി പൊലീസ് അധികൃതര്‍ അറിയിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പപ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് പപ്പു മരിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. മീന ദേവിയും ബന്ധുവായ കാമുകനും ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. കാമുകനെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണെന്നും സിറ്റി എസ്പി ശ്രാവണ്‍ കുമാര്‍ സിംഗ് പറഞ്ഞു.
