Asianet News MalayalamAsianet News Malayalam

യുവതിയെ പൂട്ടിയിട്ട് പത്തുദിവസം തുടർച്ചയായി ബലാത്സം​ഗത്തിന് ഇരയാക്കി

കാജൽ എന്ന് പേരുള്ള മറ്റൊരു സ്ത്രീയാണ് ഇവരെ ഇവിടെ എത്തിച്ചത്. ഒരു വർഷം മുമ്പ് ജോലി നൽകാമെന്ന വാ​ഗ്ദാനം നൽകിയാണെത്രേ യുവതിയെ ഒഡീഷയിൽ നിന്ന് ഇവിടെ കൂട്ടിക്കൊണ്ട് വന്നത്

woman locked in aroom and gagngraped for ten days
Author
Odisha, First Published Oct 19, 2018, 11:48 AM IST

ഒഡീഷ: പുരിയിൽ യുവതിയെ തടങ്കലിൽ പാർപ്പിച്ച് പത്ത് ദിവസം കൂട്ടബലാത്സം​ഗത്തിനിരയാക്കി. ഇരുപത്തഞ്ച് വയസ്സുകാരിയായ യുവതിയാണ് പശ്ചിമബം​ഗാളിൽ പീഡനത്തിന് ഇരയായത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് ​ഗാ​ഗറിൻ മൊഹന്തി പറഞ്ഞു. കാജൽ എന്ന് പേരുള്ള മറ്റൊരു സ്ത്രീയാണ് ഇവരെ ഇവിടെ എത്തിച്ചത്. ഒരു വർഷം മുമ്പ് ജോലി നൽകാമെന്ന വാ​ഗ്ദാനം നൽകിയാണെത്രേ യുവതിയെ ഒഡീഷയിൽ നിന്ന് ഇവിടെ കൂട്ടിക്കൊണ്ട് വന്നത്

പത്ത് ദിവസത്തിലധികമായി നിരവധി ആളുകൾ തന്നെ ലൈം​ഗികമായി പീഡിപ്പിച്ചതായി യുവതി പൊലീസിനോട് വെളിപ്പെടുത്തി. പൂട്ടിയിട്ടിരുന്ന മുറി തകർത്താണ് യുവതിയെ പൊലീസ് രക്ഷപ്പെടുത്തിയത്. യുവതിയെ പുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 

Follow Us:
Download App:
  • android
  • ios