ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു

ദില്ലി: തുരന്തോ എക്സ്പ്രസില്‍ യുവതിയെ ആര്‍മി ഉദ്യോഗസ്ഥന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി. ദില്ലിയില്‍ നിന്ന് രാജസ്ഥാനിലേക്ക് പോകുന്ന തുരന്തോയിലാണ് സംഭവം. സ്ത്രീയുടെ പരാതിയില്‍ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. ആര്‍മി ഉദ്യോഗസ്ഥനും സുഹൃത്തുക്കളും മദ്യപിച്ചിരുന്നതായും തുടര്‍ന്ന് സ്വയരക്ഷാര്‍ത്ഥം ട്രെയിനിലെ ശുചിമുറിയില്‍ കയറി ഒളിക്കുകയായിരുന്നെന്നും യുവതി പറഞ്ഞതായി പൊലീസ് പറഞ്ഞു. ട്രെയിന്‍ ദില്ലിയില്‍ എത്തിയതിന് ശേഷം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.