പൊലീസ് ഉദ്യോഗസ്ഥന്‍ വഴക്ക് പറഞ്ഞതിന് പിന്നാലെ യുവതി ആത്മഹത്യക്ക് ശ്രമിച്ചു.മകനെ സ്കൂളിലെ അധ്യാപകര്‍ പീഡിപ്പിക്കുന്നതായി യുവതി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഗാസിയാബാദ്: പൊലീസ് ഉദ്യോഗസ്ഥന്‍ വഴക്ക് പറഞ്ഞതിന് പിന്നാലെ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മകനെ സ്കൂളിലെ അധ്യാപകര്‍ പീഡിപ്പിക്കുന്നതായി യുവതി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന് പിറ്റേദിവസവും ആര്‍തി സചാന്‍ സ്റ്റേഷനിലെത്തി. എന്നാല്‍ ഉദ്യോഗസ്ഥന്‍ യുവതിയെ അവഗണിച്ചതോടെ ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ യുവതിയോട് വീട്ടില്‍ പോയി ആത്മഹത്യ ചെയ്യാനായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍റെ മറുപടി.

 സ്കൂളില്‍ നിന്ന് മകനെ മാറ്റണമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ യുവതിയോട് പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തി യുവതി എലി വിഷം കഴിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെയും ചില അധ്യാപകരുടെയും പേരുകളാണുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പച്ച യുവതിയുടെ നില തൃപ്തികരമാണ്.