ബധിരയും മൂകയുമായ യുവതിയെ ഉപദ്രവിച്ചു ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയിൽ ബധിരയും മൂകയുമായ യുവതിയെ സഹോദരനും സുഹൃത്തുക്കളും ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതി. സംഭവത്തില്‍ സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശിനിയായ മുപ്പത്തിനാലുകാരിയുടെ പരാതിയിലാണ് രവീന്ദ്രൻ (50), രാജേഷ് (35), ജോമി (38) എന്നിവരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ചേർത്തല കോടതിയിൽ ഹാജരാക്കി.