വീഡിയോ വൈറലാക്കുമെന്ന് യുവതി പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു രണ്ടുപ്രതികളെ പൊലീസ് പിടികൂടി
ലഖ്നൗ:വീട്ടില് നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്യാന് ശ്രമിക്കുയും ദൃശ്യങ്ങള് ഓണ്ലൈനില് പ്രചരിപ്പിക്കുകയും ചെയ്ത രണ്ടുപേര് പിടിയില്. ഉത്തര്പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. മൂന്നുപേര് ചേര്ന്ന് യുവതിയെ ബലാത്സംഗം ചെയ്യാന് ശ്രമിക്കുകയും നാലാമത്തെയാള് വീഡിയോ എടുക്കുകയുമായിരുന്നു. തന്നെ വെറുതേ വിടു എന്നപേക്ഷിക്കുന്ന യുവതിയെ ചെരുപ്പുകൊണ്ട് അടിക്കുകയും വീഡിയോ വൈറലാക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയുമായിരുന്നു ഇവര്.
സംഭവവുമായി ബന്ധപ്പെട്ട് ആകാശ്, രാഹുല് എന്നിവരെ പിടികൂടുകയും മറ്റുള്ളവര്ക്കായി തെരച്ചില് ആരംഭിക്കുകയും ചെയ്തിരിക്കുകയാണ് പൊലീസ്. സംഭവം ശ്രദ്ധയില്പ്പെട്ടിട്ടുണ്ടെന്നും പ്രതികള്ക്കായി തിരച്ചില് നടത്തുകയാണെന്നും ഇവരെ പിടികൂടിയാല് കടുത്ത നടപടികള് എടുക്കുമെന്നും പൊലീസ് ഓഫീസര് പറഞ്ഞു.
