തിരുവനന്തപുരത്ത് നിന്നും കുടുബസമേതം നാട്ടിലേക്ക് പോവുകയായിരുന്ന കോഴിക്കോട് പാവങ്ങാട് സ്വദേശിയായ യുവതിയാണ് മംഗലാപുരം എക്‌സ്പ്രസില്‍ പീഡന ശ്രമത്തിന് ഇരയായത്. പുലര്‍ച്ചെ 3.10 ഓടെ ചാലക്കുടി ഭാഗത്ത് എത്തിയപ്പോള്‍ അക്രമി യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. ഇതിനെ പെണ്‍കുട്ടി ചെറുത്തതോടെ ഇയാള്‍ പിന്മാറി. ഉടന്‍ തന്നെ വണ്ടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍ വേ പൊലീസിന്റെ ഷൊര്‍ണ്ണൂര്‍ യൂണിറ്റില്‍ സംഭവം റിപ്പോര്‍ട്ട ചെയ്തു. 

തുടന്ന് പോലീസും യുവതിയും നടത്തിയ തെരച്ചിലില്‍ അക്രമിയെ കണ്ടെത്തി. തൃശ്ശൂര്‍ ഒല്ലൂര്‍ ഇരിക്കാലില്‍ സ്വദേശി രാജേഷാണ് പീഡനശ്രമത്തിന് പിടിയിലായത്. ചോദ്യംചെയ്യലിന് ശേഷം ഇയാളെ അറസ്റ്റ്‌ചെയ്ത് , ഒറ്റപ്പാലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.