വനിതാ പൊലീസിനും രക്ഷയില്ല വനിതാ പൊലീസിന് നേരെ യുവാക്കളുടെ ക്രൂര മര‍ദ്ദനം
കുട്ടികള്ക്ക് മാമത്രമല്ല, പൊലീസ് ഉദ്യോഗസ്ഥയ്ക്കും ശാരീരിക അതിക്രമങ്ങളില്നിന്ന് രക്ഷയില്ലെന്ന് തെളിയിക്കുകയാണ് സോഷ്യല് മീഡിയയില് വൈറലാകുന്ന് സിസിടിവി ദൃശ്യങ്ങള്. ട്രാഫിക് നിയമം തെറ്റിച്ചവരെ തടഞ്ഞതിന് രാജസ്ഥാനിലെ ജുന്ജുനു ജില്ലയില് യാത്രക്കാര് വനിതാ പൊലീസിനെ കയ്യേറ്റം ചെയ്തു.
ഹെല്മറ്റ് ധരിക്കാതെ മോട്ടോര് സൈക്കിളിലെത്തിയ രണ്ടുപേരെ നിയമ തെറ്റിച്ചതിന്റെ പേരില് ഇവര് തടഞ്ഞു വച്ചു. ഇതോടെ ഇരുവരും ചേര്ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നടുറോഡില്വച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല് തൊടട്ടുത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില് ഉദ്യോഗസ്ഥ ആക്രമിക്കപ്പെടുന്നത് കാണാം. സംഭവത്തില് കേസെടുത്ത പൊലീസ് അക്രമികള്ക്കായുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
നേരത്തേ ഒഡീഷയിലെ പുരി ജില്ലയില് ട്രാഫിക് നിയമം തെറ്റിച്ചവരെ തടഞ്ഞതിന് വനിതാ ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ടിരുന്നു. പുതിയ കാര് നംബര് പ്ലേറ്റ് ഇല്ലാതെ നിരത്തില് ഇറക്കിയകത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം.
