എരുമേലിയില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ എത്തിത്തുടങ്ങി.

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ഉപവാസ യജ്ഞം അല്‍പ്പസമയത്തിനകം തുടങ്ങും. എരുമേലിയില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ എത്തിത്തുടങ്ങി. പ്രതിഷേധം സംഘര്‍ഷത്തിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് എരുമേലിയിലടക്കം കൂടുതൽ പൊലീസിനെ വിന്യസിച്ചു. അറുപത് വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. 

അതേസമയം സംസ്ഥാനത്തെവിടെയും, തീർഥാടനത്തിന് പോകുന്ന സ്ത്രീകളെ തടയുന്ന സാഹചര്യമുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്കതമാക്കി. അക്രമികൾക്കെതിരെ കർശനനടപടിയെടുക്കും. കേരളത്തിലെവിടെയും അയ്യപ്പ ഭക്തരായ സ്ത്രീകളെ തടയുന്നത് ചെറുക്കാൻ പൊലീസ് സ്റ്റേഷനുകളിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കുന്നത് സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും ഡിജിപി വ്യക്തമാക്കി.