35 കാരിയുടെ മൃതദേഹം  മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

ഭോപ്പാല്‍:സ്വകാര്യ ഭാഗത്ത് ബിയര്‍ കുപ്പി കുത്തിക്കയറ്റിയ നിലയില്‍ 35 കാരിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലിലെ യുവതിയുടെ ഒറ്റ മുറി വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. വീട്ടിനുള്ളില്‍ നിന്നും മോശം മണം വന്നതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. എന്‍ഡിറ്റിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അശോക് നഗര്‍ സ്വദേശിയായ യുവാവിനൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. ദിവസങ്ങളായി കാണാതായ ഇയാളെ പൊലീസ് അറസ്റ്റ് ചെയതെങ്കിലും യുവതിയുടെ മരണത്തിന് പിന്നലെ യഥാര്‍ത്ഥ കാരണം പൊലീസിന് കണ്ടത്താന്‍ കഴിഞ്ഞിട്ടില്ല. തന്‍റെ നാലാമത്തെ ഭാര്യയാണ് സ്ത്രീയെന്നാണ് പൊലീസിന് ഇയാള്‍ കൊടുത്ത മൊഴി. ആദ്യ രണ്ടുഭാര്യമാര്‍ തന്നെ ഉപേക്ഷിക്കുകയും മൂന്നാമത്തെ ഭാര്യ ദുരൂഹസാഹചര്യത്താല്‍ മരണപ്പെട്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. യുവതിയുടെ മരണത്തെ തുടര്‍ന്ന് കാണാതായ അയല്‍ക്കാരന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.