മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കുടുംബത്തിലെ നാലുപേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. കാമുകനൊപ്പം ഒളിച്ചോടിയതിന്‍റെ പക വീട്ടിയതാണ് കുടുംബാഗങ്ങള്‍. പിതാവും യുവതിയുടെ സഹോദരനും രണ്ട് അമ്മാവന്‍മാരും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.

മാസങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടിയ യുവതിയെ ബലംപ്രയോഗിച്ച് പിടിച്ച് കൊണ്ടുവന്നതിന് ശേഷമാണ് കൃത്യം നടത്തിയത്. യുവതിയുടെ പരാതിയില്‍ പിതാവിനെയും സഹോദരനെയും അമ്മാവന്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു.