മുസാഫര്‍നഗര്‍: പ്രായപൂര്‍ത്തിയായ യുവതിയെ പിതാവും സഹോദരനും അമ്മാവന്മാരും ചേര്‍ന്ന് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിനു സമീപം ധനേദ് ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
കാമുകനായ യുവാവിനൊപ്പം പെണ്‍കുട്ടി നേരത്തെ ഒളിച്ചോടിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് തിരികെയെത്തിച്ചു. തുടര്‍ന്ന് മാസങ്ങളോളം വീട്ടുതടങ്കലിലിട്ട് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അലഹാബാദ് ഹൈക്കോടതിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്.
