ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് നവ വധുവിനെ പീഡിപ്പിച്ചു വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ ആയിരുന്നു ആക്രമണമെന്ന് യുവതി ആക്രമണം സ്ത്രീധനത്തിന്‍റെ പേരില്‍
ദിസ്പൂര്: വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില് നവവധുവിനെ ഭര്ത്താവും രണ്ട് സുഹൃത്തുക്കളും ചേര്ന്ന് പീഡിപ്പിച്ചതായി അസമില് യുവതിയുടെ പരാതി. താന് ആവശ്യപ്പെട്ട സ്ത്രീധനം മുഴുവനായും നല്കിയില്ലെന്ന് ആരോപിച്ചാണ് ഇവര് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില് ഭര്ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്ത്താവ് സ്വര്ണ്ണാഭരണങ്ങള് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. എന്നാല് ഇയാളുടെ ആവശ്യം നടക്കാത്തതിനെ തുടര്ന്ന് ഇയാള് തന്നെ പീഡിപ്പിക്കാന് സുഹൃത്തുക്കള്ക്ക് അനുമതി നല്കുകയായിരുന്നു.
ഏപ്രില് 17നാണ് സംഭവം നടന്നതെന്നും യുവതി പരാതിയില് പറയുന്നു. പീഡിപ്പിക്കപ്പെടുമ്പോള് വിവഹം കഴിഞ്ഞ് മൂന്ന് ദിവസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. അതീവ ഗുരുതരാവസ്ഥയില് യുവതിയെ കരിംഗഞ്ചിലെ സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചു. സംഭവത്തില് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
