വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി കൊടുവളളി പൊലീസ് കേസെടുത്തു ആറു പേര്‍ പീഡിപ്പിച്ചതായാണ് പരാതി പീഡിപ്പിച്ചത് ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍

കോഴിക്കോട്: താമരശ്ശേരിയിൽ മാനസിക വൈകല്യമുള്ള വീട്ടമ്മയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. ഭർത്താവിന്‍റെ ബന്ധുക്കൾ ഉൾപ്പെടെ ആറ് പേർ ചേർന്ന് പീഡിപ്പിച്ചതായാണ് പരാതി. കൊടുവള്ളി പൊലീസ് അന്വേഷണമാരംഭിച്ചു .

താമരശേരി സ്വദേശിയായ 35 കാരിയാണ് ഭർത്താവിന്റെ മൂന്ന് ബന്ധുക്കളുൾപ്പെടെ ആറ് പേർ പീഡിപ്പിച്ചതായി പൊലീസിൽ പരാതി നൽകിയത്. ജനുവരി 30 നാണ് പരാതിക്കാപദമായ സംഭവം. മനോവൈകല്യമുള്ള തന്നെ ഭർത്താവിന്റെ ജ്യേഷ്ഠന്‍റെ മകൻ ഉസൈൻ ചായ വാങ്ങിത്തരാമെന്ന് പറഞ്ഞ് ബൈക്കിൽ കൂട്ടിക്കൊണ്ടു പോയി ഒരു കടമുറിയിലെത്തിച്ച് പീഡിപ്പിച്ചതായി ഇവർ പറയുന്നു.

ഭർത്താവിന്റെ മറ്റ് രണ്ട് ബന്ധുക്കളായ ഭാവ, ഉസ്മാൻ എന്നിവരടക്കം അഞ്ച് പേർക്കൂടി പിന്നീട് പീഡിപ്പിച്ചു. ഭീഷണി മൂലം സംഭവം പുറത്ത് പറഞ്ഞില്ല. പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ സംഭവം ഒതുക്കി തീർക്കാനായി പലരും സമ്മര്‍ദ്ദം ചെലുത്തുന്നതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. കൊടുവള്ളി സര്‍ക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.