ആഗ്ര: മധുരയിലെ പ്രശസ്തമായ രാധാ റാണി ക്ഷേത്രത്തിലെത്തിയ ഭക്തയെ കൂട്ടബലാല്‍സംഗം ചെയ്തു. ക്ഷേത്രത്തിലെ കാവല്‍ക്കാരനും പാചകക്കാരനും ചേര്‍ന്നാണ് മധ്യവയസ്‌കയെ പീഡിപ്പിച്ചത്. കൊല്‍ക്കത്തയിലെ ബര്‍സാനയില്‍ നിന്ന് ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ സ്ത്രീയാണ് പീഡിപ്പിക്കപ്പെട്ടത്.

കാവല്‍ക്കാരനായ കനയ്യ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പാചകക്കാരനായ രാജേന്ദര്‍ താക്കൂര്‍ സംഭവത്തിനു ശേഷം ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മധുര എസ്പി ആദിത്യ ശുക്ല പറഞ്ഞു.