ദില്ലിയിലെ നിര്‍ഭയ മോഡലില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഭൂമി തർക്കത്തെ തുടര്‍ന്ന് ബന്ധു പീഡനത്തിനിരയാക്കിയ ശേഷം യുവതിയുടെ  ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയതായാണ് പരാതി. അതീവ ഗുരതരാവസ്ഥയിലുള്ള യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.  

കൊല്‍ക്കത്ത: ദില്ലിയിലെ നിര്‍ഭയ മോഡലില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഭൂമി തർക്കത്തെ തുടര്‍ന്ന് ബന്ധു പീഡനത്തിനിരയാക്കിയ ശേഷം യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയതായാണ് പരാതി. അതീവ ഗുരതരാവസ്ഥയിലുള്ള യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ ബന്ധുവായ പ്രതിയെയും പ്രതിയുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭൂമി തര്‍ക്കത്തെ തുടര്‍ന്നുള്ള കുടുംബവഴക്ക് അവസാനിപ്പിക്കാന്‍ വീടിനടുത്തുള്ള കുളക്കടവിലേക്ക് വരാന്‍ യുവതിയോട് ബന്ധുവും സുഹൃത്തും ആവശ്യപ്പെട്ടു. കുളക്കടവിലെത്തിയ യുവതിയ ബന്ധു ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റുകയും മര്‍ദ്ദിക്കുകയും ചെയ്തു. 
പീഡനത്തിന് ശേഷം വഴിയരികിൽ ഉപേക്ഷിച്ച യുവതിയെ ഒരു റിക്ഷ ഡ്രൈവറാണ് അവരുടെ വീട്ടിലെത്തിച്ചത്.

വീട്ടുകാർ യുവതിയെ ജൽപായ്ഗുരി സർദാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 2012 ലാണ് നിര്‍ഭയ സംഭവം നടക്കുന്നത്. ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഫിസിയോതെറപ്പി വിദ്യാർഥിനിയായ നിര്‍ഭയയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സംഭവത്തിലും യുവതിയുടെ ജനനേന്ദ്രിയത്തില്‍ കമ്പി കുത്തിക്കയറ്റിയതടക്കമുള്ള ക്രൂരതകള്‍ക്ക് യുവതിയെ ഇരയാക്കിയിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു.