പെണ്‍മക്കളെ രക്ഷിക്കാന്‍ യുവതി ഭര്‍ത്താവിനെ തീക്കൊളുത്തി കൊന്നു

First Published 28, Mar 2018, 2:28 PM IST
woman set fire her husband to save daughters
Highlights
  • മദ്യപിച്ചെത്തുമായിരുന്ന ഇയാള്‍ മൂത്തമകളോട് മോശമായി ഇടപെഴകുമായിരുന്നു

ഭുവനേശ്വര്‍: ദിവസവും മദ്യപിച്ച് എത്തി മര്‍ദ്ദിക്കുന്നത് സഹിക്കവയ്യാതെ ഭാര്യ ഭര്‍ത്താവിനെ കൈകാലുകള്‍ കെട്ടിയിട്ട് തീക്കൊളുത്തി കൊന്നു. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് പെണ്‍ മക്കളെയും ഭാര്യയും സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നു. ഇത് സഹിക്കവയ്യാതെ ഇവര്‍ ഭര്‍ത്താവിനെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.  ഒഡീഷയിലെ ജയ്പൂരിലാണ് കൊലപാതകം നടന്നത്. 

ഞായറാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ 36 കാരനായ സുഭാഷ് സിംഗിനെ യുവതി കെട്ടിയിട്ട് തീക്കൊളുത്തിയത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഇയാള്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.  ഇയാള്‍ക്ക്  രണ്ട് പെണ്‍മക്കളാണ് ഉള്ളത്.

ദിവസവും മദ്യപിച്ചെത്തുമായിരുന്ന ഇയാള്‍ മൂത്തമകളോട് മോശമായി ഇടപെഴകുമായിരുന്നു. ഞായറാഴ്ച ഇത് എതിര്‍ത്ത പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദ്ദിക്കാനാരംഭിച്ചു. തുടര്‍ന്ന് ഭാര്യയും ഇളയ മകളും ചേര്‍ന്ന് പെണ്‍കുട്ടിയെ മര്‍ദ്ദനത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഇവരെയും മര്‍ദ്ദിച്ചു.

സഹിക്കെട്ട് ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് സുഭാഷിന്‍റെ കയ്യും കാലും കൂട്ടിക്കെട്ടിയതിന് ശേഷം ഭാര്യ ഇയാളെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. തീകത്തി പടരുന്നതിനിടെ രക്ഷിക്കാന്‍ ആവശ്യപ്പെട്ട് സുഭാഷ് ഉറക്കെ കരയുകയും ഇത് കേട്ട് ഒാടിയെത്തിയ നാട്ടുകാര്‍ തീയണയ്ക്കുകയും ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ സുഭാഷിന്‍റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

loader