ബസില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം

മുസാഫര്‍നഗര്‍:ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.

നോയിഡ സ്വദേശിയാണ് യുവാവ്. ലൈംഗികമായി ദുരൂപയോഗം ചെയ്യാന്‍ യുവാവ് ശ്രമിച്ചെന്ന് സ്ത്രീ പരാതിപ്പെട്ടതോടെ ബസിലെ മറ്റുയാത്രക്കാര്‍ ഇയാളെ മര്‍ദിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലെ എഞ്ചിനീയറാണ് യുവതി.

ദില്ലിയില്‍ നിന്ന് ഡെറാഡൂണിലേക്ക് പോവുന്ന ബസിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞതായി എന്‍ടിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു.