ഹൈദ്രാബാദ്: ബലാത്സംഗം ചെറുക്കാന്‍ ഒടുന്ന ട്രെയിനില്‍ നിന്ന് യുവതി ചാടി. കഴിഞ്ഞ ചൊവ്വാഴ്ച്ച ഹസ്രത് നിസാമുദ്ദീന്‍ ട്രെയിനില്‍ നിന്നാണ് യുവതി പുറത്തേക്ക് ചാടിയത്. പോലീസ് എത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സിങ്കാരയാക്കൊണ്ട റെയില്‍വേ സ്റ്റേഷന് തൊട്ടുമുന്‍പാണ് സംഭവം.

സോഫ്റ്റ്‍ വെയര്‍ എന്‍ജിനീയറാണ് യുവതി. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിജയവാഡയിലേക്ക് പോവുകയായിരുന്ന ഇവരെ മൂന്ന് യുവാക്കള്‍ ശല്യപ്പെടുത്തുകയായിരുന്നു. യുവാക്കളെ തടയാനോ, യുവതിയെ രക്ഷിക്കാനോ ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയെന്ന് ദ്യക്സാക്ഷി പ്രതികരിച്ചു.

പെണ്‍കുട്ടി ചാടിയതിനെ തുടര്‍ന്ന് സഹയാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. പോലീസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. യുവാക്കളെ വിജയവാഡയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.