ശബരിമല ദർശനത്തിനായി ആന്ധ്രയിൽ നിന്ന് 43കാരി കോട്ടയത്ത് എത്തി. ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതി ദര്‍ശനത്തിനെത്തിയത്
കോട്ടയം: ശബരിമല ദർശനത്തിന് ആന്ധ്രയിൽ നിന്ന് 43 കാരി കോട്ടയത്ത് എത്തി. ഇവര്‍ പൊലീസ് അകമ്പടിയോടെ നിലയ്ക്കലിലേക്ക് തിരിച്ചു. ഇരുമുടിക്കെട്ടുമായാണ് യുവതി വന്നത്. ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതി ദര്‍ശനത്തിനെത്തിയത്.
സ്ത്രീയുടെ ശാരീരിക പ്രത്യേകതകള്‍ വിശ്വാസത്തിനെതിരല്ലെന്നായിരുന്നു കോടതി നിരീക്ഷണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് നേരത്തെ എത്തിയിരുന്ന യുവതികളെ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത് ശബരിമലയില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെയാണ് അവസാനിക്കുക.
