പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയും സംഘവും ദര്‍ശനം നടത്താതെ തിരിച്ചിറങ്ങി. മരക്കൂട്ടം വരെയെത്തിയ സംഘമാണ് തിരിച്ചിറങ്ങിയത്. ശ്രീലങ്കയില്‍ നിന്നുള്ള യുവതിയും സംഘവും ഏഴുമണിയോടെയാണ് പമ്പയിലെത്തിയത്. 47 വയസുകാരിയായ ഇവരുടെ കൂടെയുള്ളത് കുടുംബമാണ്. ഇവരുടെ ഗര്‍ഭാശയം നീക്കം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. 

ദര്‍ശനം നടത്തണമെന്ന് പൊലീസിനോട് ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പമ്പയില്‍ നിന്ന് ഇവര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടു.  മരക്കൂട്ടത്തിനടുത്ത് വച്ച് ഇവരെ ചിലർ പ്രായം ചോദിച്ച് തടഞ്ഞു. ഇതേതുടര്‍ന്ന് ഇവര്‍ പമ്പയിലേക്ക് മടങ്ങുകയായിരുന്നു.