കഴിഞ്ഞ ശനിയാഴ്ച മുതലാണ് യുവതിയെ കാണാതായത്. പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം തുടരുകയും ചെയ്യുന്നതിനിടയാണ് യുവതിയെ വീടിന് സമീപത്തെ സ്കൂള്‍ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. 2013ലാണ് സുല്‍ത്താന്‍പൂര്‍ എം.എല്‍.എയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ അരുണ്‍ വര്‍മയും കൂട്ടുകാരും കൂട്ട ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി യുവതി രംഗത്ത് വന്നത്. എന്നാല്‍ അന്വേഷണം തുടരവേ യുവതി തന്റെ ആരോപണത്തില്‍ നിന്ന് പിന്മാറി. ആരോപണം രാഷ്‌ട്രീയ പ്രേരിയമാണെന്ന് വിലയിരുത്തിയ പാര്‍ട്ടി വര്‍മയ്‌ക്ക് ക്ലീന്‍ചിറ്റ് നല്‍കി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റ് നല്‍കുകയും ചെയ്തു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ അ‍ഞ്ചാം ഘട്ടത്തിലാണ് സൂല്‍ത്താന്‍പൂര്‍ ജനവിധി തേടുന്നത്. 27ന് വോട്ടെടുപ്പ് നടക്കവേ നടന്ന കൊലപാതകത്തിന് പുറകില്‍ ഗൂഡാലോചനയുണ്ടെന്ന് പാര്‍ട്ടി വക്താവ് ജൂഹീ സിംഗ് പറഞ്ഞു.പോലീസ് അന്വേഷണം ആരംഭിച്ചു.