കൊച്ചി: മാനസിക വൈകല്യമുള്ള സ്ത്രീയെ സമീപവാസികൾ ക്രൂരമായി മർദ്ദിച്ചവശയാക്കി. ചട്ടുകം വച്ച് സ്ത്രീയെ പൊള്ളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. എറണാകുളം വൈപ്പിനിലെ പള്ളിപ്പുറത്താണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മനോദൗർബല്യമുള്ള വീട്ടമ്മയ്ക്കു അയൽവാസികളുടെ ക്രൂരമർദനം. അയൽവാസികളെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചാണ് എറണാകുളം വൈപ്പിനിൽ സംഘംചേർന്നു വീട്ടമ്മയെ മർദിച്ചത്. അടിച്ച് അവശയാക്കിയശേഷം കാൽവെള്ളയിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. നാട്ടുകാർ നോക്കിനിൽക്കെ പൊതുസ്ഥലത്തുവച്ചാണു വൈപ്പിൻ പള്ളിപ്പുറം സ്വദേശിനി ക്രൂരമായി മർദിക്കപ്പെട്ടത്. പതിനാലുകാരിയായ മകൾക്കും ആക്രമണത്തില്‍ പരുക്കേറ്റു.