'ചെടി' നശിപ്പിച്ച നായയുടെ ഉടമയ്ക്ക് യുവതിയുടെ ക്രൂരമര്‍ദ്ദനം  വീടിന് പിന്നിലെ ലോണില്‍ വളര്‍ത്തിയ ചെടികളാണ് നായ നശിപ്പിച്ചത് 

ഓഹിയോ: കഷ്ടപ്പെട്ട് വളര്‍ത്തിയ ചെടി നശിപ്പിച്ച നായയുടെ ഉടമസ്ഥര്‍ക്ക് യുവതിയുടെ വക ക്രൂരമര്‍ദ്ദനം. വിവരമറിഞ്ഞ് സ്ഥത്തെത്തിയ പൊലീസ് നായ നശിപ്പിച്ച ചെടി കണ്ട് ഞെട്ടി. വീടിന് പിന്നിലെ ലോണില്‍ ആയിരുന്നു യുവതി കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്. അയല്‍വാസിയുടെ നായ മതില്‍ കടന്ന് വന്ന് ചെടി നശിപ്പിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. 

നായ നശിപ്പിച്ച ചെടികള്‍ക്ക് പകരം കഞ്ചാവ് മേടിക്കാനുള്ള പണം തരണമെന്ന യുവതിയുടെ ആവശ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. കയ്യേറ്റം രക്തച്ചൊരിച്ചിലിന്റെ വക്കിലെത്തിയതോടെ അയല്‍വാസികള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. 

പൊലീസ് സംഭവ സ്ഥലത്തെത്തി വിവരം അന്വേഷിച്ചതോടെ ഇരുപതുകാരിയായ യുവതിയെ അറസ്റ്റ് ചെയ്തു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ പൊലീസ് നീക്കം ചെയ്തു. നാലുമാസം പ്രായമായ കഞ്ചാവ് ചെടികളാണ് നായ നശിപ്പിച്ചത്.