കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയെ അപമാനിച്ചെന്ന പരാതികളിൽ വനിതാകമ്മിഷൻ ഇന്ന് തുടർനടപടി സ്വീകരിക്കും. വനിതാ ചലച്ചിത്ര കൂട്ടായ്മ ഡബ്യുസിസി നൽകിയ രണ്ട് പരാതികളിലാണ് സംസ്ഥാന വനിതാ കമ്മിഷൻ നടപടിയെടുക്കുക. നിർമ്മാതാവ് സജിനന്ത്യാട്ടിനെതിരെയാണ് ഡബ്യുസിസി ആദ്യം പരാതി നൽകിയത്. നടിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നവർക്കെതിരെ നടപടി വേണമെന്നാണ് രണ്ടാമത്തെ പരാതി.