തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു. സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ലോയേഴ്സ് അസോസിയേഷനും പരാതി നൽകിയിരുന്നു. അന്വേഷണത്തിന് വി.യു. കുര്യാക്കോസിനെ ചുമതലപ്പെടുത്തി.
ചില നടന്മാർ നടത്തിയ മോശം പരാമർശം ചൂണ്ടിക്കാട്ടിയാണ് വനിതാ സംഘടന പരാതിനൽകിയത്. വനിതകളുടെ സംഘടന പരാതി ഇ-മെയിലിൽ അയയ്ക്കുകയായിരുന്നു. തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു. സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ലോയേഴ്സ് അസോസിയേഷനും പരാതി നൽകിയിരുന്നു. അന്വേഷണത്തിന് വി.യു. കുര്യാക്കോസിനെ ചുമതലപ്പെടുത്തി. ചില നടന്മാർ നടത്തിയ മോശം പരാമർശം ചൂണ്ടിക്കാട്ടിയാണ് വനിതാ സംഘടന പരാതിനൽകിയത്. വനിതകളുടെ സംഘടന പരാതി ഇ-മെയിലിൽ അയയ്ക്കുകയായിരുന്നു.
