Asianet News MalayalamAsianet News Malayalam

വിവാദ പ്രസംഗം: കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

ശബരിമലയിലെ സ്ത്രീ പ്രവേശന  വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി സംസാരിക്കുമ്പോള്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ചലചിത്രതാരം കൊല്ലം തുളസിക്കെതിരെ വനിതാക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 

women commission take case against kollam thulasi
Author
Thiruvananthapuram, First Published Oct 12, 2018, 8:20 PM IST

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന  വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി സംസാരിക്കുമ്പോള്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ചലചിത്രതാരം കൊല്ലം തുളസിക്കെതിരെ വനിതാക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണം. കീറി ഒരു ഭാഗം  ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. എന്നാല്‍ പ്രസ്താവനയില്‍ കൊല്ലം തുളസി മാപ്പ് ചോദിച്ചിരുന്നു. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അത്. അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു പങ്കു വച്ചതെന്നും കൊല്ലം തുളസി നേരത്തെ പ്രതികരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios