കാലിഫോര്‍ണിയ: രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ച നായയെ ചെറുത്ത യുവതിയെ കടിച്ച് കുടഞ്ഞ് നായയുടെ ഉടമസ്ഥന്‍. കാലിഫോര്‍ണിയയിലാണ് സംഭവം. പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയ യുവതിയെ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ നായ തുരത്തിയോടിക്കുകയായിരുന്നു. നായയുടെ ആക്രമണം ചെറുക്കാന്‍ ശ്രമിച്ചതോടെ നായയുടെ ഉടമസ്ഥനായ സ്കൂള്‍ വിദ്യാര്‍ത്ഥി യുവതിയെ ആക്രമിക്കുകയായിരുന്നു. 

നായയുടെ ആക്രമണം ചെറുക്കാന്‍ യുവതി കുരുമുളക് സ്പ്രേ പ്രയോഗിച്ചതാണ് വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചത്. വിദ്യാര്‍ത്ഥി കടിച്ച് കുടഞ്ഞതിനെ തുടര്‍ന്ന് യുവതിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. 19കാരനായ ആല്‍മ കാഡ്വാള്‍ഡര്‍ എന്ന വിദ്യാര്‍ത്ഥിക്കെതിരെയാണ് പരാതിയുയര്‍ന്നിരിക്കുന്നത്. ഡബ്ലിനിലെ സാന്റാ റിത്ത ജെയില്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുനന്ത്.

കടിച്ച് മുറിവേല്‍പ്പിച്ചതിന് പുറമേ അടിച്ചും തൊഴിച്ചും ഇടിച്ചും യുവതിയ്ക്ക് പരിക്കേല്‍പ്പിച്ചത്. നടക്കാന്‍ ഇറങ്ങുന്നവര്‍ക്ക് വേണ്ടി നിര്‍മ്മിച്ച നടപ്പാതയില്‍ വച്ചാണ് യുവതിയെ നായ ആക്രമിച്ചത്. സംഭവത്തില്‍ കൗമാരക്കാരന്റെ പെരുമാറ്റത്തിന് നേരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് വിശദമാക്കി.