Asianet News MalayalamAsianet News Malayalam

"വ്യക്തിയെ പോലെ വിഗ്രഹത്തിനും അവകാശമുണ്ട്" തന്ത്രി സുപ്രീംകോടതിയിൽ

വിഗ്രഹത്തിന് മേൽ തന്ത്രിയ്ക്ക് പ്രത്യേക അധികാരം ഉണ്ട്. ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും ദേവന്റെ അവകാശവും പരസ്പരപൂരകമാണ്. തന്ത്രിയാണ് ശബരിമല പ്രതിഷ്ഠയുടെ രക്ഷാധികാരി.
 

women entry denies was based on idol in sabarimala
Author
New Delhi, First Published Feb 6, 2019, 12:21 PM IST

ദില്ലി: വിഗ്രഹത്തിനുമേൽ തന്ത്രിക്ക് പ്രത്യേക അധികാരം ഉണ്ടെന്ന് തന്ത്രിക്ക് വേണ്ടി വി ഗിരി. ശബരിമലയിൽ യുവതീപ്രവേശം വിലക്കിയത് വിഗ്രഹത്തിന്റെ അവകാശമെന്ന് തന്ത്രിക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ അഡ്വക്കറ്റ് വി ഗിരി വിശദമാക്കി.   വിഗ്രഹത്തിനും വ്യക്തിയെ പോലെ അവകാശങ്ങളുണ്ട് വി ഗിരി സുപ്രീംകോടതിയില്‍ വാദിച്ചു. പ്രതിഷ്ഠയുടെ സ്വഭാവം കൂടി കണക്കിലെടുത്ത് വേണം അനുഛേദം 25 (2) പ്രകാരമുള്ള അവകാശം ഉന്നയിക്കേണ്ടതെന്ന് വി ഗിരി സുപ്രീം കോടതിയില്‍ പറഞ്ഞു.  വിഗ്രഹത്തിന് മേൽ തന്ത്രിയ്ക്ക് പ്രത്യേക അധികാരം ഉണ്ട്. ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും ദേവന്റെ അവകാശവും പരസ്പരപൂരകമാണ്. തന്ത്രിയാണ് ശബരിമല പ്രതിഷ്ഠയുടെ രക്ഷാധികാരി.

Follow Us:
Download App:
  • android
  • ios