ദില്ലി: ബഹുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് പതിച്ച സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിൽ നിന്ന് രണ്ടുതവണയായാണ് ഇവർ കാഴ്ചക്കാരെപോലും ഭയപ്പെടുത്തുന്ന രീതിയിൽ താഴേക്ക് വീഴുന്നത്. ചൈനയിൽ നടന്ന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ ആശുപത്രിയിൽ സുഖംപ്രാപിച്ചുവരികയാണ്. സ്ത്രീ വീഴുന്ന രംഗം കാഴ്ചക്കാരിലൊരാൾ പകർത്തിയതിന്റെ 46 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യം ഇതിനകം ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
നോർത്ത് ചൈനയിലെ യാൻഷൂവിലെ കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്ന് താഴേക്ക് വീണ സ്ത്രീയാണ് രക്ഷപ്പെട്ടത്. ആദ്യ വീഴ്ചയിൽ ഇവർ ഹോട്ടൽ കെട്ടിടത്തിന്‍റെ രണ്ടാം നിലയുടെ ടെറസിലാണ് പതിച്ചത്. അവിടെ നിന്ന് പിടിച്ചുകയറാനുള്ള ശ്രമത്തിനിടെ വീണ്ടും താഴേക്ക് വീഴുകയായിരുന്നു. അപ്പോഴേക്കും പൊലീസ് കുതിച്ചെത്തി സുരക്ഷ ഒരുക്കിയതോടെ കൂടുതൽ പരിക്കിൽ നിന്ന് രക്ഷപ്പെട്ടു.
വീഡിയോ

