കാസർഗോഡ്: പെരിയയിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പെരിയ ആയംപാറയിൽ താമസിക്കുന്ന സുബൈദയാണ് കൊല്ലപ്പെട്ടത്. വീടിനകത്ത് കൈകാലുകൾ കൂട്ടികെട്ടിയ നിലയിലായിരുന്നു മൃതദേഹം. വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.