കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മ വിമന്‍ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തി. അപമാനിക്കുന്ന പരാമര്‍ശം നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് സംഘടന പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇത്തരം പരാമർശങ്ങളിൽ നിന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഘടനയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിയായ സുനില്‍ കുമാറിന് നടിയുമായി ബന്ധമുണ്ടെന്ന് നടന്‍ ദിലീപ് കഴിഞ്ഞ ദിവസം ആരോപിച്ചരുന്നു. കൂടാതെ നടന്മാരായ സലീം കുമാറും അജു വര്‍ഗിസും നടിയെ അപമാനിക്കുന്ന നിലപാടുമായി രംഗത്തെത്തിയിരുന്നു. നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്നായിരുന്നു സലീംകുമാറിന്‍റെ ആവശ്യം. നടിയുടെ പേര് വെളിപ്പെടുത്തിയതിന് അജു വര്‍ഗീസിനെതിരെ പരാതിയുണ്ട്. ഇരുവരും പിന്നീട് മാപ്പ് പറഞ്ഞിരുന്നു.