കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് കവയിത്രി സുഗതകുമാരി. ഇപ്പോള്‍ തന്നെ അവിടെ എത്തുന്ന ലക്ഷങ്ങള്‍ താങ്ങാവുന്നതിനും അപ്പുറത്താണ്. പമ്പ മലിനനമാകുന്നതിനും കാടിന്റെ ആവാസ വ്യവസ്ഥ തകരാനും ഇത് കാരണമാകുന്നു. സ്ത്രീകള്‍ക്ക് കൂടി പ്രവേശനം അനുവദിച്ചാല്‍ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

താന്‍ സ്ത്രീ വിരോധിയല്ല, പ്രകൃതി സ്‌നേഹി ആയതുകൊണ്ടാണ് ഇതുപറയുന്നതെന്നും സുഗതകുമാരി വ്യക്തമാക്കി. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ക്ഷേത്രങ്ങളില്‍ കരിയും വേണ്ട കരിമരുന്നും വേണ്ടെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ നാം മറക്കുന്നു. ക്ഷേത്രങ്ങളില്‍ നടക്കുന്ന ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.