കോട്ടയം: പട്ടാപ്പകൽ ഭ‍ർത്താവിന്‍റെ മുന്നില്‍വെച്ച് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പാലാ കടപ്ലാമറ്റത്ത് കുഞ്ഞുമോൾ മാത്യുവിനെയാണ് അയൽവാസിയായ സിബി കൊല്ലപ്പെടുത്തിയത്.
തുടര്‍ന്ന് സിബി ജീവനൊടുക്കുകയായിരുന്നു. കടപ്ലാമറ്റം കൂവെള്ളൂർകുന്ന് കോളനിയിൽ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് സംഭവം.

വീട്ടിൽ കു‍ഞ്ഞുമോൾ തുണി അലക്കിക്കൊണ്ടിരിക്കുമ്പോഴാണ് അയൽവാസിയായ സിബി ഇവരുടെ വീട്ടിലെത്തിയത്. ഇരുവരും തർക്കത്തിലായതിനെ തുടര്‍ന്ന് ഭർത്താവിന്‍റെ കൺമുന്നിൽ വച്ച് സിബി കുഞ്ഞുമോളെ വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ അസുഖബാധിതനായ ഭർത്താവിനെ ഇയാൾ തള്ളിമാറ്റി. ഭർത്താവ് നിലവിളിച്ച് കൊണ്ട് അയൽവീടുകളിലേക്കോടി. കഴുത്തിൽ ആഴത്തിൽ വട്ടേറ്റ കുഞ്ഞുമോൾ മാത്യു തൽക്ഷണം മരിച്ചു.

കുഞ്ഞുമോളെ വെട്ടിയ ശേഷം സിബി കൈയിലെ ഞരമ്പ് മുറിക്കുകയും തോട്ടടുത്ത റബ്ബർ തോട്ടത്തിൽ കയറി ആഡിസ് കുടിക്കുകയുമായിരുന്നു. സിബിയെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുഞ്ഞുമോൾ സഹകരണബാങ്ക് ജീവനക്കാരിയാണ്. സാബു ഓട്ടോ ഡ്രൈവറും. ഇരുവരും തമ്മിൽ അവിഹിതബന്ധമുണ്ടായിരുന്നുവെന്നും ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.