കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷണം പോലും നല്‍കാതെ മലയാളി യുവതിയെ മുറിയില്‍ പൂട്ടിയിട്ടതായി പരാതി. കഴിഞ്ഞ മാസമെത്തിയ തിരുവനന്തപുരം സ്വദേശിനി ശാന്തിനിയാണ് പരാതിയുമായി ഇന്ത്യന്‍ എംബസിയിലെത്തിയത്. പാസ്പോർട്ട് തിരികെ നൽകണമെങ്കിൽ ചെലവായ പണം വേണമെന്നു മലയാളിയായ എജന്റ് ആവശ്യപ്പെട്ടതായി യുവതി പറയുന്നു.
ക്ലീനിംഗ് ജോലിക്കായി 40000 രൂപ നൽകി കഴിഞ്ഞമാസമാണ് ഇവര്‍ കുവൈത്തിലെത്തിയത്. ആദ്യം സ്വദേശിയുടെ വീട്ടിലായിരുന്നു ജോലി.പിന്നീട് മലയാളിയായ ഏജന്റിന്റെ സാഫീയയുടെ അടുത്തേക്ക് തിരികെ അയച്ചു. സാഫീയയുടെ വീട്ടിലാണ് ഭക്ഷണം പോലും നല്‍കാതെ നാല് ദിവസം പൂട്ടിയിട്ടത്.
എംബസിയിലെ സ്ത്രീകളുടെ ഷെല്‍ട്ടറിലാണ് ശാന്തിനിയിപ്പോള്‍. ഇവരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ തിരികെ ഏല്‍പ്പിക്കാന്‍ കുവൈത്തിലുള്ള മലയാളി ഏജന്റെിനോടെ എംബസി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
