പട്ടാപ്പകല്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവതിയ്ക്ക് നേരെ മധ്യവയസ്കന്റെ ലൈംഗികാതിക്രമം

First Published 12, Mar 2018, 11:27 AM IST
women molested in broad day light in moving train in up
Highlights
  • പട്ടാപ്പകല്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവതിയ്ക്ക് നേരെ മധ്യവയസ്കന്റെ ലൈംഗികാതിക്രമം

ദില്ലി: സഹാരന്‍പൂര്‍ ദില്ലി എക്പ്രസില്‍ യുവതിയ്ക്ക് നേരെ മധ്യവയസ്കന്റെ ലൈംഗികാതിക്രമം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള യാത്രക്കാരിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. അതിക്രമത്തിന്റെ വീഡിയോ യാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ചത് പുറത്തായതോടെയാണ് സംഭവം പുറത്തറിയുന്നത്. തൊട്ടടുത്തുള്ള യാത്രക്കാരിയുടെ ശരീര ഭാഗങ്ങള്‍ ഒരാള്‍ സ്പര്‍ശിക്കുന്നതും, യുവതി എതിര്‍ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിക്രമം സഹയാത്രികരും യുവതിയും ചോദ്യം ചെയ്തെങ്കിലും യുവതിയ്ക്കൊപ്പമുണ്ടായിരുന്നവര്‍ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. പരാതി ഉയര്‍ത്തിയപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന പൊലീസുകാര്‍ യുവതിയെ പരിഹസിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതിപ്പെടുന്നതില്‍ നിന്ന് യുവതിയുടെ വീട്ടുകാര്‍ പിന്തിരിഞ്ഞതെന്നും ആരോപണമുണ്ട്. 
 

loader