റാക്ക്ജ്വിക്ക്: സ്ത്രീക്കും- പുരുഷനും തുല്യ വേതനം നല്‍കുന്ന നിയമം പാസാക്കി ഐസ്ലാന്‍റ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, 25 അംഗങ്ങള്‍ ജോലിക്കാരായുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബില്‍ ബാധകമാകും. 50 ശതമാനം സ്ത്രീ പ്രാതിനിധ്യമുള്ള ഐസ്ലന്‍ഡ് പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായാണ് ബില്‍ പാസാക്കിയത്. 2018 ജനുവരി ഒന്ന് മുതലാണ് നിയമം രാജ്യത്ത് നടപ്പാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2017 ഏപ്രിലിലാണ് പാര്‍ലമെന്‍റില്‍ നിയമം അവതരിപ്പിച്ചിരിക്കുന്നത്. ബില്ലിലൂടെ സ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ഐസ്ലാന്‍ഡ് വുമണ്‍ റൈറ്റ് അസോസിയേഷന്‍ ബോര്‍ഡ് അംഗം ഡാഗ്നി ഓസ്‌ക് അരാഡൊട്ടിര്‍ പിന്‍ഡ് പറഞ്ഞു. ലേക എക്കണോമിക് ഫോറത്തിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ലിംഗസമത്വം നിലനില്‍ക്കുന്ന രാജ്യമാണ് ഐസ്ലാന്‍ഡ്.