നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് തെളിവായി കവറിലാക്കിയ ഭ്രൂണവുമായി യുവതി പൊലീസ് സ്റ്റേഷനില്‍
അംറോഹ: കവറിലാക്കിയ അഞ്ച് മാസം പ്രായമുള്ള ഭ്രൂണവുമായാണ് യുവതി പൊലീസ് സ്റ്റേഷനില് എത്തിയത്. ഉത്തര്പ്രദേശിലെ അംറോഹയിലാണ് സംഭവം. ആറുമാസം മുമ്പ് പീഡിപ്പിച്ച ശേഷം കേസില് നിന്ന് ഒഴിവാക്കാന് വിവാഹ വാഗ്ദാനം നല്കി. ഗര്ഭിണിയായതോടെ നിര്ബന്ധിത ഗര്ഭഛിദ്രം നടത്തിയ ശേഷം ഉപേക്ഷിച്ചെന്നാണ് യുവതിയുടെ പരാതി.
ബലാത്സംഗം ചെയ്ത വാര്ത്ത പുറത്തറിയാതിരിക്കാന് യുവാവ് വിവാഹ വാഗ്ദാനം നല്കി യുവതിയെ കൂടെ താമസിപ്പിക്കുകയായിരുന്നു. എന്നാല് യുവതി ഗര്ഭിണിയാണെന്ന് കണ്ടതോടെ ഗര്ഭഛിദ്രം നടത്താനുള്ള മരുന്നുകള് നിര്ബന്ധിതമായി കുടിപ്പിക്കുകയായിരുന്നെന്നാണ് യുവതി ആരോപിക്കുന്നത്. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഓരോ വര്ഷവും 40000ല് അധികം കേസുകളാണ് സ്ത്രീകള്ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്യുന്നത്. സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് രാജ്യത്ത് വര്ദ്ധിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില് മുഖ്യ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
