തൃശൂരിലെ പാര്‍ട്ടി ഓഫീസില്‍ ചെന്നാണ് രാധാകൃഷ്ണനെ പണ്ട് പരാതി നല്‍കിയതെന്നും തനിക്ക് നാട്ടില്‍ വരാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹത്തെ അറിയിച്ചെന്നും യുവതി പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി എന്ത് ചെയ്യണമെന്ന് രാധാകൃഷ്ണനോട് ചോദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ കണ്ട് പരാതി പറയണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നും ശരിയാക്കാമെന്നും പറഞ്ഞെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിന്‍റെ അമ്മയെക്കൊണ്ട് പരാതി കൊടുപ്പിച്ചതിന് പിന്നില്‍ പാര്‍ട്ടിക്കാരാണെന്നും പരാതിക്കാരി ആരോപിച്ചു.