കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് കുവൈത്തിലെ വനിതാ വേദി സെമിനാര്‍ സംഘടിപ്പിച്ചു. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പ്രത്യേക ചര്‍ച്ചയും നടന്നു.
ലോക വനിതാദിനത്തോടെ അനുബന്ധിച്ചാണ് കലകുവൈത്തിന്റെ സ്ത്രികളുടെ സംഘമായ വനിതാ വേദി മൂന്ന് സെഷനുകളിലായി സെമിനാര്‍
സംഘടിപ്പിച്ചത്. 'സ്ത്രീകളും സുരക്ഷ'യും എന്ന വിഷയത്തില്‍ബിന്ദു സജീവ് പ്രബന്ധം അവതരിപ്പിച്ചു. എന്‍.എസ്.എസ്, സാരഥി, ഐവ, കണ്ണൂര്‍ അസോസിയേഷന്‍ എന്നിവരുടെ വനിതാ സംഘടന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
ദന്തസംരക്ഷണത്തെക്കുറിച്ച് ഡോ. പ്രതാപ് ഉണ്ണിത്തന്റെ ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരുന്നു.
