അലമാരക്കിടയില്‍ കുടുങ്ങിയിട്ടും അവള്‍ മോഷണം നടത്തി കൊള്ളയടിക്കാനെത്തിയ സ്ത്രീ നേരിട്ടത് അപ്രതീക്ഷിത സംഭവങ്ങള്
സൂപ്പര് മാര്ക്കറ്റില് കൊള്ളയടിക്കാനെത്തിയ സ്ത്രീ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളികള്. പക്ഷേ വന്ന ലക്ഷ്യത്തില് നിന്ന് അങ്ങനെയൊന്നും പിന്മാറാന് അവള് തയ്യാറായിരുന്നില്ല. കടയുടമയെ തോക്ക് ചൂണ്ടിയപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങള് അരങ്ങേറുന്നത്. തോക്ക് കണ്ട് പേടിച്ചെഴുന്നേറ്റ കൗണ്ടറിലുള്ള വ്യക്തി സീറ്റില് നിന്ന് എണിറ്റത് തൊട്ടുമുമ്പിലുള്ള അലമാര തട്ടിമറിച്ചാണ്. മറിഞ്ഞ് വീണ അലമാര മോഷ്ടാവിനെ ഞെരുക്കിയെങ്കിലും അവര് സമനീല വീണ്ടെടുത്ത് പണം കൈക്കലാക്കി സ്ഥലം വിട്ടു. ലോസാഞ്ചലസില് നിന്നുമുള്ളതാണ് ദൃശ്യങ്ങള്.
സിസിടിവിയില് നിന്നുള്ള ദൃശ്യങ്ങളില് പൊലീസ് തിരയുന്ന സ്ഥിരം മോഷ്ടാവാണ് പ്രതിയെന്ന് വിശദമായി. മോഷണ ശ്രമത്തില് ആര്ക്കും പരിക്കേറ്റിട്ടില്ല. അമ്പതിനോട് അടുത്ത് പ്രായമുള്ള ഇവര് സ്ഥിരം മോഷ്ടാവാണെന്നാണ് പൊലീഷിന്റെ പക്ഷം. പട്ടാപ്പകല് ആളുകള് നോക്കി നില്ക്കെയായിരുന്നു മോഷണം.
