ദുബായില്‍ സ്ത്രീകള്‍ക്ക് അടുത്ത് മസാജിന് പോയ വ്യവസായിക്ക് ഒരുലക്ഷം ദര്‍ഹത്തിന്റെ നഷ്ടം

ദുബായ്: ദുബായില്‍ സ്ത്രീകള്‍ക്ക് അടുത്ത് മസാജിന് പോയ വ്യവസായിക്ക് ഒരുലക്ഷം ദര്‍ഹത്തിന്റെ നഷ്ടം. വാട്ട്‌സ്ആപ്പ് വഴി ലഭിച്ച നമ്പറിന്റെ അടിസ്ഥാനത്തില്‍ റഷ്യന്‍ വ്യവസായി ദുബായിലെ ഹോട്ടിലില്‍ സ്ത്രീകള്‍ മസാജ് ചെയ്യും എന്ന് അറിഞ്ഞ് എത്തിയത്. അവിടെ എത്തിയ യുവ വ്യവസായി തനിക്കു ലഭിച്ച നമ്പറില്‍ യുവതികളെ ബന്ധപ്പെട്ടു. 

കഴിഞ്ഞ ഏപ്രിലില്‍ നടന്ന സംഭവത്തില്‍ കോടതിയില്‍ നടന്ന വിചാരണയില്‍ കോടതി കണ്ടെത്തിയ സംഭവം ഇങ്ങനെ, ഹോട്ടലിലെ മൂന്നാം നമ്പര്‍ മുറിയില്‍ എത്താന്‍ ഇയാള്‍ക്കു നിര്‍ദേശം ലഭിക്കുകയായിരുന്നു. മുറിക്കു മുമ്പില്‍ എത്തി വാതില്‍ മുട്ടിയപ്പോള്‍ ഒരു സ്ത്രീ വാതില്‍ തുറക്കുകയായിരുന്നു. ഈ സമയം വാതിലിനു പിന്നില്‍ നിന്നു മറ്റൊരു സ്ത്രീ ചാടി വീഴുകയും വ്യവസായിയെ മുറിയില്‍ തടവിലിട്ടു. 32, 33 വയസുള്ള രണ്ടു നൈജീരിയന്‍ യുവതികളാണ് യുവതിയെ തടവിലാക്കിയത്‍. 

തുടര്‍ന്ന് ഇയാളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി കൈയില്‍ ഉണ്ടായിരുന്ന 100,000 ദിര്‍ഹം പിടിച്ചു വാങ്ങുകയായിരുന്നു . രണ്ടു സ്ത്രീകളും ഇയാളെ കുറച്ചുസമയം പൂട്ടിയിട്ട ശേഷം പിന്നീട് വിട്ടയക്കുകയായിരുന്നു. 

ഭീഷണിപ്പെടുത്തിയതിനും പണം തട്ടിയെടുത്തതിനും യുവതികള്‍ക്കെതിരേ കേസ് എടുത്ത് വിചാരണ നടപടികള്‍ യുഎഇ ക്രിമിനല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ യുവതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയെന്നാണ് ദ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.