ഗ്ലാമര്‍ എന്നുപറയുന്നത് മനസിലാണ് വേണ്ടത്. ഈ ചിന്താഗതിയുള്ളവരുടെ മനസ് കുഷ്ടം പിടിച്ചിരിക്കുന്നത് കൊണ്ടാണ് സൗന്ദര്യം എന്താണ് മനസിലാക്കാത്തത്

ര്‍ത്താവ് കറുപ്പാണെന്ന് കളിയാക്കിയവര്‍ക്ക് കണ്ണുനിറഞ്ഞ് ഒരു ഭാര്യയുടെ മറുപടി. കവിത ശരത്ത് എന്ന യുവതിയാണ് ഭര്‍ത്താവിന്‍റെ നിറത്തെ കളിയാക്കിയവര്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുന്നത്. കവിതയും ഭര്‍ത്താവും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ കണ്ട ചിലരാണ് ഭര്‍ത്താവിന് നിറം പോരെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ചത്. ഇതിനാണ് തക്കതായ മറുപടി കവിത നല്‍കിയിരിക്കുന്നത്. 

ഗ്ലാമര്‍ എന്നുപറയുന്നത് മനസിലാണ് വേണ്ടത്. ഈ ചിന്താഗതിയുള്ളവരുടെ മനസ് കുഷ്ടം പിടിച്ചിരിക്കുന്നത് കൊണ്ടാണ് സൗന്ദര്യം എന്താണ് മനസിലാക്കാത്തത്. എന്റെ ഭര്‍ത്താവ് കുടുംബത്തിനും നാടിനും വേണ്ടി അധ്വാനിക്കുന്നയാളാണ്. നാടിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പട്ടാളക്കാരന്‍റെ ഭാര്യയാണ് ഞാന്‍. 

കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്ന ആണുങ്ങള്‍ ചിലപ്പോള്‍ കറുത്തെന്നിരിക്കും. എന്ത് യോഗ്യതയാണ് നിങ്ങള്‍ക്ക് എന്‍റെ ഭര്‍ത്താവിനെ കുറ്റം പറയാന്‍ എന്ന് കവിത ചോദിക്കുന്നു.